14 വയസു വരെ സോഷ്യൽ മീഡിയ നിരോധനത്തിന് കാനഡ. 18 വയസ്സ് വരെ നിയന്ത്രണങ്ങൾ നീളാം. കുടുംബസംസ്കാരം നിലനിർത്താനും നിയമം .

14 വയസു വരെ സോഷ്യൽ മീഡിയ നിരോധനത്തിന് കാനഡ. 18 വയസ്സ് വരെ നിയന്ത്രണങ്ങൾ നീളാം. കുടുംബസംസ്കാരം നിലനിർത്താനും നിയമം .
Jan 27, 2026 08:33 AM | By PointViews Editor

ഒട്ടാവ (കാനഡ): ഇവിടെ കുത്തഴിഞ്ഞ സാമൂഹിക മാധ്യമപ്രവർത്തനം പൊടിപൊടിക്കുമ്പോൾ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ലക്ഷ്യമിട്ട് 14 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ കാനഡ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഫെഡറൽ ഗവൺമെന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുതിയ ഓൺലൈൻ ഹാംസ് ബില്ലിൻ്റെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു. 16 വയസ്സിൽ താഴെയുള്ളവർക്ക് കർശന നിരോധനം ഏർപ്പെടുത്തിയ ഓസ്ട്രേലിയയുടെ നടപടിക്ക് പിന്നാലെയാണ് കാനഡയും പ്രായപരിധി ഉയർത്താൻ നീക്കം നടത്തുന്നത്. നിലവിൽ 13 വയസ്സാണ് പരിധിയെങ്കിലും വ്യാജ ജനനത്തീയതികൾ നൽകി കുട്ടികൾ ഇത് മറികടക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് മാറ്റം പരിഗണിക്കുന്നത്.

പുതിയ നിയമം നടപ്പിലാക്കുന്നതിനായി ടെക് കമ്പനികളെ നിരീക്ഷിക്കാൻ ഒരു പ്രത്യേക റെഗുലേറ്ററെ നിയമിക്കുന്ന കാര്യത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളിൽ മാറ്റം വരുത്താതെ കേവലം പ്രായപരിധി ഏർപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വലിയ തുക പിഴ ചുമത്താനും അൽഗോരിതങ്ങളിൽ മാറ്റം വരുത്താൻ കമ്പനികളെ നിർബന്ധിക്കാനും അധികാരമുള്ള ഒരു റെഗുലേറ്റർ വേണമെന്നാണ് ഉയരുന്ന വാദം. അടുത്ത മാസം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കാവുന്ന ഈ നിർദ്ദേശത്തിന് കാബിനറ്റ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.


പ്രായപരിശോധനയുടെ ഉത്തരവാദിത്തം സംബന്ധിച്ച് ആഗോള ടെക് ഭീമന്മാർക്കിടയിൽ ഇതിനോടകം തർക്കം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കൾ പുതിയ ഫോണുകൾ സെറ്റ് ചെയ്യുമ്പോൾ തന്നെ ആപ്പ് സ്റ്റോറുകൾ വഴി പ്രായപരിശോധന നടത്തണമെന്നാണ് ഇൻസ്റ്റാഗ്രാം ഉടമകളായ മെറ്റയുടെ നിലപാട്. എന്നാൽ, സ്വതന്ത്ര ആപ്പുകളുടെ ഉത്തരവാദിത്തം ആപ്പ് സ്റ്റോറുകളിലേക്ക് മാറ്റാനാണ് മെറ്റ ശ്രമിക്കുന്നതെന്ന് ഗൂഗിൾ ആരോപിച്ചു.


ഇത്തരത്തിൽ ആപ്പ് സ്റ്റോറുകൾക്ക് മേൽ ഭാരം ചുമത്തുന്നത് കുടുംബങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് ഗൂഗിൾ സീനിയർ ഡയറക്ട‌ർ വ്യക്തമാക്കി.


കുട്ടികൾക്കുള്ള നിരോധനത്തിന് പുറമെ 18 വയസ്സിൽ താഴെയുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. കൗമാരക്കാരെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും ഡാറ്റ ശേഖരണത്തിനും നിയന്ത്രണം ഏർപ്പെടുത്താനാണ് എഐ മന്ത്രി ഇവാൻ സോളമൻ തയ്യാറാക്കുന്ന പുതിയ നയങ്ങൾ ലക്ഷ്യമിടുന്നത്. പ്രായപൂർത്തിയാകാത്തവരെ ഡിജിറ്റൽ ലോകത്തെ ചൂഷണങ്ങളിൽ നിന്നും വാണിജ്യ താൽപ്പര്യങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പെൺകുട്ടികളെ ലക്ഷ്യം വെച്ചുള്ള ഓൺലൈൻ അതിക്രമങ്ങളിലും ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതികളിലും വലിയ വർദ്ധനവുണ്ടായതായി കനേഡിയൻ സെൻ്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലൂടെ ഡിജിറ്റൽ ഈ സാഹചര്യത്തിലാണ് വരും മാസങ്ങളിൽ ലോകം അടുത്ത തലമുറയ്ക്ക് സുരക്ഷിതമാക്കാൻ സർക്കാർ നീക്കം നടത്തുന്നത്, പുതിയ നിയമനിർമ്മാണം കാനഡയിലെ ഡിജിറ്റൽ രംഗസ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Canada to ban social media until age 14. Restrictions may extend to age 18. Law to preserve family culture

Related Stories
വിശ്വ ഗുരുവിന് വിശ്വ പെണ്ണ് കച്ചവടക്കാരനുമായി എന്ത് ബന്ധം? ചോദ്യവുമായി സന്ദീപ് വാര്യർ, തെറിയഭിഷേകവുമായി സനാതന പാർട്ടിക്കാരും.

Feb 2, 2026 11:27 AM

വിശ്വ ഗുരുവിന് വിശ്വ പെണ്ണ് കച്ചവടക്കാരനുമായി എന്ത് ബന്ധം? ചോദ്യവുമായി സന്ദീപ് വാര്യർ, തെറിയഭിഷേകവുമായി സനാതന പാർട്ടിക്കാരും.

വിശ്വ ഗുരുവിന് വിശ്വ പെണ്ണ് കച്ചവടക്കാരനുമായി എന്ത് ബന്ധം? ചോദ്യവുമായി സന്ദീപ് വാര്യർ, തെറിയഭിഷേകവുമായി സനാതന...

Read More >>
വിജയാ, ബാലഗോപാലാ, ആ 70 കോടി എന്ത് ചെയ്തു? ഈ 100 കോടി എന്തിന് ആർക്കുണ്ടാക്കാൻ വച്ചതാണ്?

Jan 30, 2026 07:01 AM

വിജയാ, ബാലഗോപാലാ, ആ 70 കോടി എന്ത് ചെയ്തു? ഈ 100 കോടി എന്തിന് ആർക്കുണ്ടാക്കാൻ വച്ചതാണ്?

വിജയാ, ബാലഗോപാലാ, ആ 70 കോടി എന്ത് ചെയ്തു? ഈ 100 കോടി എന്തിന് ആർക്കുണ്ടാക്കാൻ വച്ചതാണ്? ...

Read More >>
കയ്യിൽ കാശുമായി ബീവറേജസിലേക്ക് ഓടിയാൽ ഇനി മദ്യം കിട്ടില്ല. ഫോൺ പേയുണ്ടോ കുടിയാ?  ഉണ്ടേൽ ബ്രാണ്ടി കിട്ടും.

Jan 29, 2026 05:49 PM

കയ്യിൽ കാശുമായി ബീവറേജസിലേക്ക് ഓടിയാൽ ഇനി മദ്യം കിട്ടില്ല. ഫോൺ പേയുണ്ടോ കുടിയാ? ഉണ്ടേൽ ബ്രാണ്ടി കിട്ടും.

കയ്യിൽ കാശുമായി ബീവറേജസിലേക്ക് ഓടിയാൽ ഇനി മദ്യം കിട്ടില്ല. ഫോൺ പേയുണ്ടോ കുടിയാ? ഉണ്ടേൽ ബ്രാണ്ടി...

Read More >>
രക്തസാക്ഷി ഫണ്ട് മുക്കിയ ശേഷം ഗുണ്ടായിസം കാണിക്കുന്ന സിപിഎമ്മിനെതിരെ പയ്യന്നൂരിൽമാഹാത്മ ഗാന്ധി രക്തസാക്ഷിത്ത ദിനത്തിൽ കോൺഗ്രസ് സത്യഗ്രഹ സമരം.

Jan 29, 2026 01:57 PM

രക്തസാക്ഷി ഫണ്ട് മുക്കിയ ശേഷം ഗുണ്ടായിസം കാണിക്കുന്ന സിപിഎമ്മിനെതിരെ പയ്യന്നൂരിൽമാഹാത്മ ഗാന്ധി രക്തസാക്ഷിത്ത ദിനത്തിൽ കോൺഗ്രസ് സത്യഗ്രഹ സമരം.

രക്തസാക്ഷി ഫണ്ട് മുക്കിയ ശേഷം ഗുണ്ടായിസം കാണിക്കുന്ന സിപിഎമ്മിനെതിരെ പയ്യന്നൂരിൽമാഹാത്മ ഗാന്ധി രക്തസാക്ഷിത്ത ദിനത്തിൽ കോൺഗ്രസ് സത്യഗ്രഹ...

Read More >>
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ എന്തെന്ന് വ്യക്തമാക്കണം.

Jan 26, 2026 06:55 PM

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ എന്തെന്ന് വ്യക്തമാക്കണം.

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ എന്തെന്ന്...

Read More >>
കണ്ണൂരിൽ എൻസിപി അടപടലം കോൺഗ്രസിൽ. അവശേഷിക്കുന്നത് ഭാരവാഹികളെന്ന പുറന്തോട് മാത്രം. പാർട്ടിയിലേക്ക് എത്തിയവർക്ക് ഡിസിസിയിൽ സ്വീകരണം നൽകി

Jan 21, 2026 04:35 PM

കണ്ണൂരിൽ എൻസിപി അടപടലം കോൺഗ്രസിൽ. അവശേഷിക്കുന്നത് ഭാരവാഹികളെന്ന പുറന്തോട് മാത്രം. പാർട്ടിയിലേക്ക് എത്തിയവർക്ക് ഡിസിസിയിൽ സ്വീകരണം നൽകി

കണ്ണൂരിൽ എൻസിപി അടപടലം കോൺഗ്രസിൽ. അവശേഷിക്കുന്നത് ഭാരവാഹികളെന്ന പുറന്തോട് മാത്രം. പാർട്ടിയിലേക്ക് എത്തിയവർക്ക് ഡിസിസിയിൽ സ്വീകരണം...

Read More >>
Top Stories